എഐ ക്യാമറയ്‌ക്കെന്ത് വക്കീല്? പെറ്റി കിട്ടിയതിനെ കുറിച്ച് ബിആര്‍എം ഷഫീര്‍

google news
mvd

ഹെല്‍മറ്റ് ധരിക്കാതെ കയ്യില്‍ തൂക്കിപ്പിടിച്ച് യാത്ര ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന് പെറ്റി കിട്ടി. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവെച്ചത്. എഐ ക്യാമറയ്‌ക്കെന്ത് വക്കീലെന്നായിരുന്നു അദ്ദേഹം കുറിച്ചത്. കോട്ടുമിട്ട് കോടതിയില്‍ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് പെറ്റി കിട്ടിയെന്ന് അദ്ദേഹം കുറിച്ചു.
എഐ ക്യാമറയ്‌ക്കെന്ത് വക്കീല്....? കോട്ടുമിട്ട് കോടതിയില്‍ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് കിട്ടിയ പെറ്റി...കൈയ്യില്‍ ഹെല്‍മെറ്റും വച്ച് സംസാരം..  ബിആര്‍എം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അയച്ച പെറ്റിയുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

Tags