വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്'; അന്‍വറിന്റെ വീടിന് മുന്നില്‍ സിപിഐഎം ഫ്ളക്സ് ബോര്‍ഡ്

anwar mla
anwar mla

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വീടിന് മുന്നില്‍ സിപിഐഎം ഫ്ളക്സ് ബോര്‍ഡ്. 'വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്' എന്നെഴുതിയ ഫ്ളക്സാണ് സ്ഥാപിച്ചത്. സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെയും എംവി ഗോവിന്ദന്റെയും ഫോട്ടോ സഹിതമാണ് അന്‍വറിന് എതിരെ ഫ്ളക്സ് സ്ഥാപിച്ചത്.

അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്ളക്സ് സ്ഥാപിച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് ഫ്ള്കസ് ബോര്‍ഡ് ഉയര്‍ന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമര്‍ശിച്ച അന്‍വര്‍ എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്ന് കൂട്ടിച്ചേര്‍ത്തു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചിരുന്നു. വന്‍ വിമര്‍ശനമാണ് പി വി അന്‍വറിനെതിരെ ഉയരുന്നത്.
 

Tags