പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം ; വയനാട്ടിൽ നാളെ ഹർത്താൽ

google news
lock

വയനാട്: പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ ശക്‌തമായ പ്രതിഷേധവുമായി വയനാട്. ഇതിന്റെ പശ്‌ചാത്തലത്തിൽ നാളെ ജില്ലയിൽ ഒട്ടാകെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെയാണ് ഇപ്പോൾ ജില്ലയിലൊട്ടാകെ ഹർത്താൽ നടത്തുന്നത്.

വയനാട്ടിലെ  കർഷകർ ഉൾപ്പടെയുള്ള സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്‌ഥാന സര്‍ക്കാരും ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചാണ് ജൂണ്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 12ആം തീയതി ഇതേ വിഷയത്തിൽ എൽഡിഎഫും ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. കൂടാതെ സുപ്രീം കോടതിയുടെ വിധിയില്‍ ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്‌ഥാന സര്‍ക്കാരിന് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് ആവശ്യം ഉന്നയിക്കുന്നത്.

Tags