വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Mon, 18 Apr 2022

കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തൊട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്.
കലുങ്കിന് മുകളിൽ ഇരിക്കവെ താഴെ വീണുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.