ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകൾ എന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിക്കുന്നു : രാഹുൽ ഗാന്ധി
Aug 1, 2024, 16:07 IST
ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകൾ എന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിക്കുന്നു. ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്.
ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു.ഡി.എഫ് മുൻനിരയിലുണ്ട്. ആവർത്തിക്കുന്ന ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാൻ സഗ്രമായ കർമപദ്ധതി ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ഉരുൾ പൊട്ടൽ നാമാവശേഷമാക്കിയ ചൂരൽ മല സന്ദർശിച്ച ശേഷം ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും കാണാൻ പോയി.