​ വയനാട് ഉരു​ൾ​പൊ​ട്ടൽ;കെ.​എ​സ്.​ഇ.​ബിക്ക് ​മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

KSEB
KSEB

ക​ൽ​പ​റ്റ: ചൂ​ര​ൽ​മ​ല ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് വ​രെ​യും ചൂ​ര​ൽ​മ​ല ടൗ​ൺ വ​രെ​യും വൈ​ദ്യു​തി ശൃം​ഖ​ല പു​ന​ർ​നി​ർ​മി​ച്ച് അ​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​താ​യി കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഉ​രു​ൾ​പൊ​ട്ട​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.

പ്രാ​ഥ​മി​ക വി​വ​ര​മ​നു​സ​രി​ച്ച് ഏ​ക​ദേ​ശം മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തു​മാ​ത്രം കെ.​എ​സ്.​ഇ.​ബി​ക്കു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. മേ​പ്പാ​ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ഹൈ ​ടെ​ൻ​ഷ​ൻ (11 കെ.​വി) ലൈ​നു​ക​ളും എ​ട്ടു കി​ലോ​മീ​റ്റ​ർ ലോ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ കാ​ണാ​താ​വു​ക​യും ആ​റു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്തു. ആ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ർ​വി​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ടീ​മു​ക​ളെ വാ​ഹ​ന​ങ്ങ​ൾ സ​ഹി​തം സ്ഥ​ല​ത്ത് ത‍യാ​റാ​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്. വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ കേ​ബി​ളു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 
 

Tags