ക്രൈസ്തവ വോട്ടുകളില്‍ കടന്നു കയറാന്‍ കഴിഞ്ഞാല്‍ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ല : കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച പ്രതീക്ഷിച്ചത്, അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ക്രൈസ്തവ വോട്ടുകളില്‍ കടന്നു കയറാന്‍ കഴിഞ്ഞാല്‍ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകുന്നു.11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബിജെപി എത്തി.  

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടായി. ബിജെപിയെ തോല്‍പ്പിക്കാനാണ് കെ മുരളീധരനെ തൃശൂരില്‍ ഇറക്കിയതയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് തകര്‍ച്ച ആസന്നമായിരിക്കുന്നു. എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗവും ഒന്നിച്ച് നില്‍ക്കേണ്ടിവരും. വയനാട്ടില്‍ വിജയിക്കുമെന്ന അമിത പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നില്ല. ക്രൈസ്തവ വോട്ടുകളില്‍ കടന്നു കയറാന്‍ കഴിഞ്ഞാല്‍ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് ഉടന്‍ തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്തുകളില്‍ ആരംഭിക്കും. പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിച്ചു. അതിന്റെ പ്രയോജനം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും യുഡിഎഫിന് ലഭിച്ചു. സിപിഐഎമ്മിന്റെ തെറ്റായ പ്രചാരണമാണ് മുസ്ലിം വോട്ട് ഏകീകരണത്തിന് കാരണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags