വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ളാസ് വിദ്യാർഥി മരിച്ചു ; ഡെങ്കിയെന്ന് സംശയം

google news
death

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പത്തരയോടെ മരണപ്പെടുകയായിരുന്നു. നേരത്തേ താലൂക്ക് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട അഹ്‌നസ്.

Tags