വയനാട്ടിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവും മകനും മരിച്ചു
accident
പനമരം : പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു.

കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലില്‍ വെച്ചായിരുന്നു അപകടം.

ഇരുവരുടേയും മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this story