തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്ത് പരസ്യം ; ബാബാ രാംദേവിന് വാറന്റ്

baba
baba

പാ​ല​ക്കാ​ട്: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം​ചെ​യ്ത് ഔ​ഷ​ധ പ​ര​സ്യ നി​യ​മം ലം​ഘി​ച്ച കേ​സി​ൽ യോ​ഗാ​ചാ​ര്യ​ൻ ബാ​ബാ രാം​ദേ​വി​നെ​തി​രെ പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് ​മ​ജി​സ്ട്രേ​റ്റ് കോ​ട​തി-2 വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. സം​സ്ഥാ​ന ഡ്ര​ഗ്സ് വി​ഭാ​ഗം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ഴി​ഞ്ഞ 16ന് ​പാ​ല​ക്കാ​ട്ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു.

വ​രാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഫെ​ബ്രു​വ​രി ഒ​ന്നി​ന് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ക്കാ​ൻ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഡ്ര​ഗ്സ് വ​കു​പ്പ് പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ നി​ർ​മാ​ണ യൂ​നി​റ്റാ​യ ദി​വ്യ ഫാ​ർ​മ​സി ഉ​ട​മ​ക​ൾ​ക്കെ​തി​രെ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ണ​ബ്ൾ അ​ഡ്വ​ർ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 സെ​ക്ഷ​ൻ 3(ഡി) ​പ്ര​കാ​രം ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​ത് ലം​ഘി​ച്ച​തി​നാ​ണ് ദി​വ്യ ഫാ​ർ​മ​സി ഉ​ട​മ​ക​ളാ​യ ദി​വ്യ​യോ​ഗ മ​ന്ദി​ർ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബാ​ബാ രാം​ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യം ന​ൽ​കി​യ​തി​ന് പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​നെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ 11 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ പ​ത്തെ​ണ്ണ​വും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ ഡ്ര​ഗ്സ് വി​ഭാ​ഗം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​യാ​ണ്. ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​കെ.​വി. ബാ​ബു​വി​ന്റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

2023 ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​ത​ഞ്ജ​ലി​യു​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-4 ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഔ​ഷ​ധ ച​ട്ട​ലം​ഘ​ന​ത്തി​ന് പ​ത​ഞ്ജ​ലി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഈ​മാ​സം 14ന് ​കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പ്ര​തി ഭാ​ഗം ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ൽ 15ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട്-​നാ​ല്, പാ​ല​ക്കാ​ട്-​മൂ​ന്ന്, എ​റ​ണാ​കു​ളം-​ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം-​ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് കോ​ട​തി​ക​ളി​ലെ​ത്തി​യ​ത്.

Tags