വഖഫ്​ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അനുകൂല നിലപാട്​ സ്വീകരിക്കും : ഫ്രാൻസിസ് ജോർജ് എം.പി

francis george
francis george

വൈപ്പിൻ : പാർലമെന്‍റിൽ വഖഫ്​ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അനുകൂല നിലപാട്​ സ്വീകരിക്കുമെന്ന്​ ഫ്രാൻസിസ്​ ജോർജ്​ എം.പി.

നീതിക്കും ന്യായത്തിനുംവേണ്ടി ആരോടും സഹകരിക്കാൻ താനും തന്‍റെ പാർട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

നിലവിലുള്ള വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി ഈ ബിൽ അവതരണത്തിൽനിന്ന് പിന്നോട്ട് പോകരുതെന്നും എം.പി പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 101ാമത് ദിനത്തിൽ സമരപ്പന്തലിൽ എത്തിയതായിരുന്നു ഫ്രാൻസിസ്​ ജോർജ്​.

Tags