തൃശ്ശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് വയോധിക മരിച്ചു
Updated: Sep 4, 2024, 20:03 IST
തൃശ്ശൂര്‍: തൃശ്ശൂരില്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് 62 കാരി മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്.
മരണശേഷം നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.