പൂരങ്ങൾ പ്രതിസന്ധിയിൽ ആകും; നാട്ടാന പരിപാലന ചട്ടത്തിൽ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം; വി എസ് സുനിൽകുമാർ

sunil kumar
sunil kumar

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം ഭേദഗതിക്ക് തയ്യാറാകണമെന്നും ഇല്ലായെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

“ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത്ര അകലം പാലിക്കണമെന്ന് സംബന്ധിച്ച് ചട്ടത്തിൽ പറയുന്നില്ല. അതാണ് ഹൈക്കോടതി ഉത്തരവിറക്കുന്നതിലേക്ക് നയിച്ചത്. ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും. തെക്കോട്ടിറക്കം പതിനഞ്ചാനകളെ വച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.”- അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

Tags