പൂരത്തെ രാഷ്ട്രീയവിജയത്തിനുള്ള കരുവാക്കി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയണം; വി.എസ്. സുനില്‍കുമാര്‍
Updated: Sep 25, 2024, 15:59 IST
തൃശ്ശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂവെന്നും അത് പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍. എത്രനാൾ കഴിഞ്ഞിട്ടാണെങ്കിലും പൂരത്തേക്കുറിച്ച് അന്വേഷിച്ചേ പറ്റൂവെന്നും അടുത്ത കൊല്ലത്തെ പൂരത്തിന് തര്‍ക്കം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇടതുപക്ഷത്തിനെതിരേയും വ്യക്തിപരമായി തനിക്കെതിരേയും പൂരവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പൂരത്തെ രാഷ്ട്രീയവിജയത്തിനുള്ള കരുവാക്കി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജനം അറിയേണ്ട കാര്യമാണ്. അത് അറിഞ്ഞേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി.