'വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, സർക്കാർ വിരുദ്ധതയില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ എൽ.ഡി.എഫ് മുന്നേറ്റം' : യു ആർ പ്രദീപ്
തൃശൂർ : സർക്കാർ വിരുദ്ധതയില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ എൽ.ഡി.എഫ് മുന്നേറ്റമെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്. പ്രതീക്ഷിച്ച മുന്നേറ്റം എൽ.ഡി.എഫ് ഉണ്ടാക്കിയെന്നും പ്രദീപ് പറഞ്ഞു.
വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുകയാണ്. വോട്ടെണ്ണല്ലിന് ശേഷം ന്യൂനപക്ഷ വോട്ടുകളെ സംബന്ധിച്ച് പ്രതികരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലക്കരയിൽ പകുതി വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ തന്നെ യു.ആർ.പ്രദീപ് വിജയമുറപ്പിച്ചിരുന്നു. തുടർന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരണം നടത്തുകയായിരുന്നു.
തുടക്കം മുതൽ തന്നെ യു.ആർ പ്രദീപിന് വൻ വിജയമുണ്ടാവുമെന്നാണ് പ്രതീക്ഷച്ചിരുന്നതെന്ന് എൽ.ഡി.എഫ് എം.പി കെ.രാധകൃഷ്ണനും പറഞ്ഞു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരും എൽ.ഡി.എഫിന് വോട്ട് ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചേലക്കരയിൽ തുടക്കം മുതൽ എൽ.ഡി.എഫ് മുന്നേറ്റം നിലനിർത്തിയിരുന്നു. അഞ്ച് റൗണ്ട് പുർത്തിയാകുമ്പോൾ ഏകദേശം എട്ടായിരം വോട്ടുകൾക്കാണ് യു.ആർ.പ്രദീപ് ഇപ്പോൾ മുന്നേറുന്നത്.