ഇർഷാദിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് : ‘നിങ്ങടെ പൊരേന്റെ മുമ്പില് ബോഡി കൊണ്ടിടും’ എന്ന് മുഖ്യപ്രതി സ്വാലിഹ്

google news
irshad

സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിൻ്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇർഷാദിനെ തട്ടികൊണ്ടുപോയ ശേഷം വീട്ടുകാർക്ക് അയച്ചതാണിത്.

വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

തട്ടി​ക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദി​ന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. ഇർഷാദ് ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്. അതേസമയം പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. കേസിൽ പ്രതികളെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം നടത്തുകയാണ്.
 

Tags