വൊക്കേഷണൽ ഹയർസെക്കൻഡറിജയം 71.42 ശതമാനം; 251 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

google news
result

തിരുവനന്തപുരം:സംസ്ഥാനത്ത്  വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 71.42 ശതമാനം വിജയം. പരീക്ഷയെഴുതിയ 27,586 കുട്ടികളിൽ 19,702 പേർ ജയിച്ചു. കഴിഞ്ഞവർഷം 78.39 ശതമാനമായിരുന്നു ജയം.251 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞവർഷം 383 പേരും. എട്ട് സർക്കാർ സ്കൂളുകളും നാല് എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയംനേടി. റെഗുലർ വിഭാഗം പെൺകുട്ടികളിൽ 83.41 ശതമാനവും ആൺകുട്ടികളിൽ 63.96 ശതമാനവുമാണ് ജയം. പ്രൈവറ്റായി പരീക്ഷയെഴുതിയ 1454 പേരിൽ ജയിച്ചത് 207 കുട്ടികൾ.

തിരുവനന്തപുരം ജഗതി, ഒറ്റപ്പാലം ബധിര-മൂക വിദ്യാലയങ്ങൾ, കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ്. ഫോർ ഡഫ് എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും ജയിച്ചു. ഇവർക്ക് പ്രത്യേകം ചോദ്യപ്പേപ്പറിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ.

    സയൻസ് 70.13
    ഹ്യുമാനിറ്റീസ് 71.58
    കൊമേഴ്‌സ് 76.4
 

Tags