ചെല്ലാനത്തുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്ന ആദ്യത്തെ കാലവര്‍ഷക്കാലം : വി എന്‍ വാസവന്‍
vasavan

ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ചെല്ലാനത്തുകാരുടെ ഓര്‍മ്മയില്‍ ആദ്യമാണ് സുരക്ഷിതമായൊരു മണ്‍സൂണ്‍കാലമെന്ന സന്തോഷം പങ്കുവെച്ച് മന്ത്രി വി.എന്‍ വാസവന്‍. ചെല്ലാനത്തെ തീരസംരക്ഷണപ്രവര്‍ത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിര്‍വ്വഹിച്ചുവരുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നത് വകുപ്പ് മന്ത്രി എന്ന നിലയില്‍ തനിക്ക് സന്തോഷം പകരുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെല്ലാനത്തെ കടല്‍ സംരക്ഷണ ഭിത്തിയുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് മന്ത്രിയുടെ കുറിപ്പ്.

കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുള്ള ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ആരംഭിച്ചത്. ടെട്രാപോഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉള്‍പ്പെടുന്നതാണു പദ്ധതി.

Share this story