ലഹരിമരുന്നും തോക്കുമായി വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ

vlogger
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു

പാലക്കാട്: ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്‌സ് ഉളള റീൽസ് താരം ലഹരിമരുന്നും തോക്കുമായി പാലക്കാട് അറസ്റ്റിൽ. കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിൽ.

വാളയാർ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വിഗ്നേഷിന്റെ കാർ ചന്ദ്രനഗറിൽ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു. ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറിൽ എക്‌സൈസ് ഇന്റലിജൻസിന്റെ പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡ് ഇടിച്ച് തകർത്ത് മുന്നോട്ട് പോയി.

ഒടുവിൽ പാലക്കാട് ചന്ദ്രനഗറിൽവെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു. ഇവരിൽ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു.

Share this story