വ്ളോഗർ മായാ കൊലക്കേസ് ; അരുംകൊല നടത്തിയ ആരവ് ഇപ്പോഴും ഒളിവിൽ ; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

Vlogger Maya murder case; Arumkola's noise is still within the ranks; A look out notice will be issued
Vlogger Maya murder case; Arumkola's noise is still within the ranks; A look out notice will be issued

കണ്ണൂർ : അസം സ്വദേശിനിയായ വ്ളോഗർ മായാ ഗൊഗോയിയെ കത്തിക്കൊണ്ടു കുത്തിക്കൊന്ന കേസിൽ പ്രതിയായ കണ്ണൂർ തോട്ടട സ്വദേശിയായ യുവാവിനെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.

തോട്ടട കിഴുന്നയിലെ വീട്ടിലും തൊട്ടടുത്ത വട്ടപ്പൊയിലിലെ ബന്ധു വീട്ടിലും കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിലെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് തെരച്ചിൽ ശക്തമാക്കിയത്. എന്നാൽ ഇവിടങ്ങളിലൊന്നും പ്രതിയായ ആരവ് അനിയയുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല.

കാമുകിയായ വ്ളോഗറെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആരവ് അനോയ് നേരത്തെ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. കൊല നടത്തിയതിനു ശേഷം മൃതദേഹത്തിനരികെ രണ്ടു ദിവസം സിഗരറ്റു പുകച്ച് കാവൽ ഇരുന്നതിനു ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്.

മായയെ കൊല്ലണം എന്നുദ്ദേശിച്ച് തന്നെയാണ് ഇവരെയും കൊണ്ട് മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഓൺലൈനിൽ നൈലോൺ കയർ ഓർഡർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.കയർ വാങ്ങിയതിന്‍റെ കവറും ബില്ലും സര്‍വീസ് അപ്പാര്‍ട്ട്മെന്‍റിലെ മുറിയിൽ നിന്ന് കണ്ടെടുത്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് പിന്നാലെ ദേഹത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മായയും ആരവും സുഹൃത്തുക്കളായിരുന്നെന്ന വിവരം അറിയാമായിരുന്നെന്ന് മായയുടെ കുടുംബം പൊലീസിന് മൊഴിൽ നൽകിയിട്ടുണ്ട്. ആരവിനെക്കുറിച്ച് വീട്ടിൽ മായ പറയാറുണ്ടായിരുന്നെന്നും മായയുടെ സഹോദരി പൊലീസിൽ മൊഴി നൽകി.

തോട്ടട കിഴുന്ന സ്വദേശി ആരവ് അനോയ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സർവീസ് അപ്പാർട്മെന്‍റിൽ നിന്ന് രാവിലെ എട്ടേകാലോടെ ആരവ് പുറത്ത് പോയതിന് പിന്നാലെ മൊബൈൽ സ്വിച്ചോഫായി.

മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ്‌ ചെയ്തിരുന്ന വ്ലോഗറാണ് കൊല്ലപ്പെട്ട മായ ഗോഗോയ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്. ബംഗളൂരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കൺസൾട്ടൻസിയിൽ സ്റ്റുഡന്‍റ് കൗൺസിലറായിജോലി ചെയ്ത് വരികയായിരുന്നു ആരവ്.

ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനത്തിലാണ് ബംഗ്ളൂര് പൊലിസ് .ആരവ് രാജ്യം വിടാതിരിക്കാൻ വിമാനതാവളങ്ങളിലും ഇതര സംസ്ഥാനങ്ങളിലേക്ക് പോകാതിരിക്കാൻ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ പതിക്കും.

Tags