ബംഗളൂരുവില്‍ വ്ളോഗറെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട സംഭവം ; മലയാളി യുവാവിനായി തിരച്ചില്‍ ഊര്‍ജിതം

dead
dead

ആരവിന്റെ കണ്ണൂര്‍ വട്ടക്കുളത്തെ ബന്ധുവീട്ടില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍ വ്ളോഗറെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂര്‍ വട്ടക്കുളത്തെ ബന്ധുവീട്ടില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു.


ബെംഗളൂരുവിന് സമീപം കോറമംഗളയിലായിരുന്നു മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പ്രധാനമായും പങ്കിട്ടിരിക്കുന്നത്.

Tags