പ്രമുഖ വ്‌ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

junaid
junaid

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

പ്രമുഖ വ്‌ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി മരത്താണിയില്‍ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്.


മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വഴിക്കടവ് സ്വദേശിയാണ് മരിച്ച ജുനൈദ്

Tags

News Hub