അൻവറിൻ്റെ കളി ഇടതുപക്ഷത്തെചാരി വേണ്ട; വി.കെ സനോജ്

VK Sanoj against PV Anwar
VK Sanoj against PV Anwar

കണ്ണൂർ: അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ലെന്നും അൻവറിന്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും എന്നാണ് അൻവർ പറയുന്നത്. മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതാണ് അൻവറിൻ്റെ പ്രതികരണങ്ങൾ. ഭീഷണിയാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടാക്കുന്നത്. അൻവറിന് പല അജണ്ടകളുമുണ്ട്.

പൊലീസ് സ്വർണ്ണം പിടിക്കുന്നതിന് അൻവറിന് എന്താണ് അസ്വസ്ഥതയെന്നും സനോജ് ചോദിച്ചു. പാരമ്പര്യം പറഞ്ഞാണ് അൻവർ മേനി നടിക്കുന്നത്. പാരമ്പര്യമെല്ലാം കയ്യിൽ വച്ചാൽ മതി. റിയാസിനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മറുനാടൻ മലയാളിയെക്കാൾ തരംതാണ ഭാഷയിലാണ് അൻവർ സംസാരിക്കുന്നത്. വ്യാജ ആരോപണങ്ങളുടെ തേരാളിയാണ് അൻവർ. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags