വിഴിഞ്ഞത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോയ മൽസ്യ തൊഴിലാളികളെ തമിഴ്‌നാട്ടിൽ കണ്ടെത്തി ; സുരക്ഷിതർ
Sun, 15 May 2022

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചൽ പട്ടണം എന്ന സ്‌ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചതെന്നാണ് വിവരം.
ശനിയാഴ്‌ച വൈകിട്ട് മൽസ്യ ബന്ധനത്തിന് പോയ മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മൂവരും ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരെയും കുളച്ചല്‍ പട്ടണം മേഖലയില്‍ നിന്നും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും വിഴിഞ്ഞം കോസ്‌റ്റല്‍ പോലീസ് അറിയിച്ചു.