വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു
arif mohammad khan governor
ഗവർണർ അനുഭാവപൂർവം പ്രശ്നങ്ങൾ കേട്ടു. ക്യാമ്പുകളിലെ അവസ്ഥ കേട്ട് അസ്വസ്ഥനായി. കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ അറിയിച്ചെന്നും ഫാ. യൂജീൻ പെരേര അറിയിച്ചു.

വികാരി യൂജീൻ പെരേരയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു. മത്സ്യത്തോഴിലാളി പ്രശ്‌നമറിയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിക്കുകയായിരുന്നെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു.

ഗവർണർ അനുഭാവപൂർവം പ്രശ്നങ്ങൾ കേട്ടു. ക്യാമ്പുകളിലെ അവസ്ഥ കേട്ട് അസ്വസ്ഥനായി. കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ അറിയിച്ചെന്നും ഫാ. യൂജീൻ പെരേര അറിയിച്ചു.

സമരപ്പന്തൽ പൊളിച്ചുമാറ്റുമെന്ന ഉത്തരവ് ഭയക്കുന്നില്ലെന്ന് വികാരി ജനറൽ യൂജീൻ പെരേര പറഞ്ഞു. സമരപ്പന്തൽ പൊളിക്കാത്തതിൽ കാരണം കാണിക്കും. ഹൈക്കോടതിയുടെ അന്തിമ വിധിവരെ സമരം തുടരുമെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു.അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും.

Share this story