വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം ; നാളെ പൂർത്തിയാകും

ggg

വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം. വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോഴാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തിയത്.

അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രധാനമന്ത്രിയുടെ ധ്യാനം ആത്മീയ മോ രാഷ്ട്രീയമോ, ചർച്ചയും വിവാദവും കൊഴുക്കുമ്പോഴാണ് മോദി കന്യാകുമാരിയിലെ ഹെലിപ്പാടിലേക്ക് പറന്നിറങ്ങിയത്.

തിരുവനന്തപുരത്ത് വ്യോമസേനാ വിമാനത്തിലെത്തിയ മോദി ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലെത്തിയത്. ഗസ്റ്റ് ഹൗസിൽ അൽപ നേരം വിശ്രമിച്ച ശേഷം ആറുമണിക്ക് അമ്മൻകോവിലിൽ ദർശനത്തിലെത്തി. ക്ഷേത്രത്തിലെത്തിയ മോദിയെ ആരതിയുഴിഞ്ഞു. പ്രസാദം നൽകി.

ശേഷം നാവികസേനയുടെ ബോട്ടിൽ വിവേകാനന്ദപ്പാറയിലെത്തി. ശാരദാ ദേവിയുടേയും, ശ്രീരാമ പരമഹംസറേയും ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ധ്യാനം തുടങ്ങിയത്. 45 മണിക്കൂർ ധ്യാനം മറ്റന്നാൾ പൂർത്തിയാകും.

.
.

.

Tags