വിതുരയിലെ 18 വയസുകാരിയുടെ മരണം ; യുവാവ് അറസ്റ്റില്‍
vithura

തിരുവനന്തപുരം : വിതുരയില്‍ 18 വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. വിതുര മേമല സ്വദേശി കിരണ്‍കുമാറാണ് പിടിയിലായത്.കഴിഞ്ഞ മാസം 30ാം തീയതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

കിരണ്‍കുമാറുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി അടുപ്പത്തിലാണ്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്താം എന്ന ധാരണയിലെത്തി. പ്രതി ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

മരിക്കുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടി കിരണ്‍കുമാറുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. മരിക്കാന്‍ പോകുന്നുവെന്ന് പ്രതിയോട് പെണ്‍കുട്ടി പറഞ്ഞു. കിരണ്‍കുമാര്‍ ഉടന്‍തന്നെ വീട്ടില്‍ വന്ന് നോക്കിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. പ്രതി തന്നെയാണ് ബന്ധുകളെ വിവരമറിയിച്ചതും.എന്നാല്‍ സംശയം തോന്നിയ ബന്ധുകള്‍ പോലീസിനെ അറിയച്ചതിനെ തുടര്‍ന്നാണ് കിരണ്‍ കുമാറിനെ ചോദ്യം ചെയ്തത്.

പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് പണം വാങ്ങാന്‍ വന്നതാണെന്നും വന്നപ്പോള്‍ മൃതദേഹം കണ്ടു എന്നുമായിരുന്നു പ്രതിയുടെ മൊഴി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് പ്രതിക്ക് എതിരായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this story