വിനോദിന്റെ മരണം പുതു വീട്ടില്‍ താമസം തുടങ്ങി ഏഴാം നാള്‍, വേദന താങ്ങാനാവാതെ അമ്മ

vinod

ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോള്‍ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. കാത്തിരുന്ന് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏഴാം നാള്‍ പിന്നിടുമ്പോളാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്.

അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. വിനോദിന്റെ ഉപജീവനമാര്‍ഗമായിരുന്നു ഈ ജോലി. അഭിനയ സ്വപ്നവും ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറുവേഷങ്ങളിലെത്തിയ വിനോദ് കരുത്തുള്ള ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് മദ്യലഹരിയില്‍ ഒരാള്‍ നടത്തിയ അതിക്രമം ആ ജീവന്‍ കവര്‍ന്നത്.

തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. വളരെ ആഘോഷത്തോടെ നടത്തിയ ഗൃഹപ്രവേശനത്തിന് സഹപ്രവര്‍ത്തകരെല്ലാം എത്തിയിരുന്നു. എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം അമ്മയെ തളര്‍ത്തി. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേദന താങ്ങാവുന്നതിലുമധികമായിരുന്നു. സര്‍വീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോദിന് ലഭിച്ചത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത് അതിനിടെയാണ് ദാരുണ സംഭവം.

Tags