വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല: യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും നടത്തി

google news
ga

കൽപ്പറ്റ: വില്ലേജ് ഓഫീസുകളിൽ  ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത്  കോൺഗ്രസ് പ്രവർത്തകർ  കൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.     കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്   വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .   സാധാരണക്കാരായ പൊതുജനങ്ങൾ സേവനത്തിനായി ആവശ്യത്തിന് എത്തുമ്പോൾ  മുഴുവൻ തസ്തികയിലും ജീവനക്കാരെ  നിയമിക്കാത്തതുമൂലം  സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനും കൈവശരേഖ പട്ടയം ലഭ്യമാക്കുന്നതിനുള്ള ഉൾപ്പെടെ നിരവധി സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് ഒട്ടേറെ തവണ ഓഫീസുകൾ കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജനം .

     വയനാട് ജില്ലയിലെ മിക്ക വില്ലേജുകളിലും സ്ഥിതിയിതാണന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.  ജില്ലാ ആസ്ഥനമായ കൽപ്പറ്റ വില്ലേജിൽ ആവശ്യത്തിന് ജീവിനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുമ്പോഴും അന്യയമായി ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടിയിൽ  യൂത്ത് കോൺഗ്രസ്  പ്രതിഷേധിച്ചു.  . മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അഞ്ചു മാസക്കാലം മാത്രമായി ജോലി  ചെയ്തു വരുന്ന ഫീൽഡ് പരിചയമുള്ള പരിജയ സമ്പന്നരായ ജീവനക്കാരനെ സ്ഥലം മാറ്റി ഭരണ വിലാസ സംഘടനകൾക്. ആസൂത്രിതമായി അഴിമതി നടത്തുന്നതിനുവേണ്ടി നിരവധി തവണ ആരോപണ വിധേയായ ഒരു വനിതാ ജീവനക്കാരിക്ക് കൽപ്പറ്റ വില്ലേജിൽ നിയമനം നൽകുന്നതിനും അഴിമതി സാർവത്രികമാക്കുന്നതിനും വേണ്ടി അണിയറ നീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നിലവിൽ ഓപ്പൺ വേക്കൻസി ഉണ്ടായിട്ടും നിലവിലെ ജീവനക്കാരനെ അന്യയമായി സ്ഥലം മാറ്റി പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന്  സമരം ഉദ്ഘാടനം ചെയ്ത കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ് പറഞ്ഞു.

 നിരവധി ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ എത്തുന്ന സാധാരണക്കാർ വളരെ പ്രയാസത്തിൽ ആയിരിക്കുകയാണ്.  അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യണമെന്നും  മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും അല്ലാത്തപക്ഷം കലക്ടറേറ്റിലേക്ക് ഉൾപ്പെടെ സമരപരിപാടി വ്യാപിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.ഗൂഡലായി നിവാസികൾക്ക് പട്ടയം നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും, പെരുന്തട്ട,റാട്ട ക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമി പ്രശ്നത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷനായിരുന്നു.  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുപ്പാടിത്തറ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, സുഹൈൽ കമ്പളക്കാട്, മുബാരിഷ് ആയ്യാർ,അർജുൻ ദാസ്,അശ്വിൻ നാഥ്,ഷൈജൽ ബൈപ്പാസ്,രഞ്ജിത്ത് ബേബി, ഷഫീഖ് റാട്ടക്കല്ലി, രവിചന്ദ്രൻ പെരുന്തട്ട, ഷബീർ പുത്തൂർ വയൽ, ഷമീർ എമിലി,ഫാത്തിമ സുഹറ, സുവിത്ത് എമിലി, സോനു എമിലി അബു സുഫിയാൻ,ജംഷീർ ബൈപ്പാസ് തുടങ്ങിയവർ സംസാരിച്ചു.


 

Tags