നടിയുടെ പരാതി വ്യാജം : പിന്നില്‍ ഒരു സംഘം സിനിമാപ്രവര്‍ത്തകരെന്ന് വിജയ്‌ബാബുവിന്റെ അമ്മ
vijaybabu

കൊച്ചി : വിജയ് ബാബുവിനെതിരെയുള്ള നടിയുടെ പീഡനപരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു ആരോപിച്ചു.മകനെതിരായ പരാതിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നല്‍കി.

വിജയ്‌ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ പറയുന്നു.അതേസമയം യു എ.ഇയിലുള്ള വിജയ്‌ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ കോടതി വിജയ്‌ബാബുവിനെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച്‌ 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും വച്ച്‌ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടി പരാത്ിനല്‍കിയത്. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്. ബാലാത്സംഗം, ദേഹോപദ്രവം എല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.

Share this story