250ൽപ്പരം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി വിഗ്രഹം തങ്കച്ചൻ തളിപ്പറമ്പിൽ അറസ്റ്റിൽ

 Vigraham Thangachan  accused in more than 250 cases arrested in Taliparamba

തളിപ്പറമ്പ;  250ൽപ്പരം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർസംസ്ഥാന കവർച്ചക്കാരൻ വിഗ്രഹം തങ്കച്ചൻ തളിപ്പറമ്പിൽ അറസ്റ്റിലായി. ബുധനാഴ്ച്ച രാത്രി മംഗലാപുരത്തു വച്ചാണ് പിടികിട്ടാപ്പുള്ളിയായ വിഗ്രഹം തങ്കച്ചൻ എന്ന പേഴത്തുംമൂട്ടിൽ തങ്കച്ചനെ (54) തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

2014ൽ തളിപ്പറമ്പ് കുറ്റിക്കോലിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി തങ്കച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മംഗലാ പുരത്ത് സുഹൃത്തു ക്കൾക്കൊപ്പം താമസിച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. 

ഉദയഗിരി സ്വദേശിയായ തങ്കച്ചൻ പിന്നീട് ആലക്കോട് തിമിരിയിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനുശേഷം തളിപ്പറമ്പിലെ ഒരു സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിൽ സൂപ്പർവൈ സറായി ജോലി നോക്കവെയാണ് കവർച്ച തുടങ്ങിയത്. 

 Vigraham Thangachan  accused in more than 250 cases arrested in Taliparamba

1990 -2000 കാലയളവിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറോളം ക്ഷേത്രങ്ങളിൽ കവർച്ച നടത്തി. വിഗ്രഹങ്ങൾ കവർച്ച ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളതിനാൽ പോലീസാണ് ഇയാൾക്ക് വിഗ്രഹം തങ്കച്ചനെന്ന പേരിട്ടത്. തമിഴ്‌നാട് കർണ്ണാടക സംസ്ഥാനങ്ങളിലും നിരവധി കവർച്ചാക്കേസുകളിൽ പ്രതിയാണിയാൾ.

2014ൽ കുറ്റിക്കോലിൽ ശ്രീനി വാസൻ, സുധീർകുമാർ, രതീദേവി എന്നിവരുടെ വീടുകളിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ കവർന്ന കേസിൽ അന്നത്തെ എസ്.ഐ കെ.ജെ ബിനോയ് തങ്കച്ചനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടർന്നാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തളിപ്പറമ്പ സി.ഐ: ബെന്നിലാൽ, എസ്.ഐ; ടി. ദിലീപ്കു മാർ,സീനിയർസി.പി.ഒ:പ്രജീഷ്,ലക്ഷ്‌മണൻ എന്നിവരടങ്ങിയ സംഘമാണ് തങ്കച്ചനെ പിടികൂടിയത്.

Tags