എ.ഡി. എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ വിജിലൻസിൽ പരാതി നൽകി
മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം
കണ്ണൂർ : മുൻ കണ്ണൂർ ' എഡിഎംകെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടി.വി പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ആരോപണം ഉന്നയിച്ച് വിജിലൻസിന് പരാതി നൽകിയത്.
അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ എ.ഡി. എമ്മിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ടി.വി പ്രശാന്തിനെതിരെ കേസെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്കുള്ള ചട്ടം മറികടന്ന് പെട്രോൾ പമ്പ് തുടങ്ങാനായി എൻ.ഒ.സിക്ക് അപേക്ഷിച്ച പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാരനായി ടി.വി പ്രശാന്തനെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.