വെങ്ങാനെല്ലൂരില്‍ ക്ഷേത്രത്തില്‍നിന്നും ഓട്ടുരുളിയും നിലവിളക്കും കവര്‍ന്നു

google news
theft11

തൃശൂര്‍: ചേലക്കര വെങ്ങാനെല്ലൂര്‍ എടത്തറക്കാവ് ക്ഷേത്രത്തില്‍ മോഷണം. വാതിലിന്റെ പൂട്ട് പൊളിച്ച മോഷ്ടാവ് ഓട്ടുപാത്രങ്ങളും നിലവിളക്കും കവര്‍ന്നു. പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് മോഷണവിവരം മറ്റുള്ളവരെ അറിയിച്ചത്.

തിടപ്പിള്ളിയുടെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ 12,000 രൂപ വിലവരുന്ന രണ്ട് ഓട്ടുരുളി, മൂന്ന് നിലവിളക്ക്, അഞ്ച് ഓട്ടുപാത്രങ്ങളും കവര്‍ന്നു. കൊച്ചിന്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ളതാണ് ക്ഷേത്രം. ദേവസ്വം ഓഫീസര്‍ സുബ്രഹ്മണ്യനാണ് ചേലക്കര പോലീസില്‍ പരാതി നല്‍കിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
 

Tags