'ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം' ; ആരോഗ്യമന്ത്രി
കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോ​ഗ്യമന്ത്രി

ചിറ്റയം ഗോപകുമാറിന്റെ പരാതിയെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം. തനിക്കെതിരെ ഉയരുന്നത് കെടു കാര്യസ്ഥതയോ അഴിമതി ആരോപണമോ അല്ല. ആദ്യം എം എൽ എ ആയിരുന്നപ്പോൾ തുടങ്ങിയ ആരോപണമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 

ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. രണ്ടാം തവണ കിട്ടിയത് മൂന്നിരട്ടി ഭൂരിപക്ഷമാണ്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ല. നിലപാട് വേണ്ട സ്ഥലത്ത് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share this story