ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍
എസ്എന്‍ഡിപി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുത്, വിമര്‍ശനങ്ങളില്‍ കാര്യമുണ്ടോയെന്ന് പരിശോധിക്കണം. സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദേശീയ നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരും ഏല്‍പ്പിച്ച അസൈന്‍മെന്റാണ് തന്റെ ഏക ലക്ഷ്യം.എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത് , അതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെല്ലാം സ്വാഭാവികമാണ് അതൊക്കെ ഒരു വശത്ത് നടക്കട്ടെ വി ഡി സതീശന്‍ പറഞ്ഞു.എന്‍എസ്എസിനെ കുറിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. എല്ലാ ഹൈന്ദവ സംഘടനയെയും സംഘ്പരിവാര്‍ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ച് നിന്ന നേത്യത്വമാണ് എന്‍എസ്എസിലുള്ളത്. എന്‍എസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.