മോദി ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത് ; വി.ഡി സതീശന്‍

google news
vd satheesan

കോട്ടയം: കേരളത്തില്‍ ഇത്തവണ ആലപ്പുഴ ഉള്‍പ്പെടെ 20 സീറ്റുകളും പിടിച്ചെടുത്ത് യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇരട്ടവോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നം നഷ്ടപ്പെടാതിരിക്കാനോ ദേശീയ അംഗീകാരം നഷ്ടപ്പെടാതിരിക്കാനോ വേണ്ടിയല്ല തങ്ങള്‍ മത്സരിക്കുന്നതെന്നും നരേന്ദ്ര മോദി ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയെ കുഴിച്ചുമൂടി ഫാസിസത്തെ ഇല്ലാതാക്കാന്‍ വേണ്ടി ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എ.എ. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പാര്‍ലമെന്റിനകത്തും പുറത്തും ഇടപെടല്‍ നടത്തി. മുഖ്യമന്ത്രി സി.എ.എ. വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തുന്നത് കള്ളപ്രചാരണം.

പ്രതിക്ഷ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍ കേന്ദ്രത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് ഉദാഹരണം. റഷ്യയില്‍ പ്രതിപക്ഷ നേതാവിനെ ജയില്‍ അടച്ച് വിഷം നല്‍കിക്കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Tags