വനാതിര്‍ത്തി മുഴുവന്‍ സങ്കടങ്ങളാണ്, വന്യജീവി ശല്യം തടയാന്‍ പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ? : വി ഡി സതീശന്‍

v d satheesan

റാന്നി: വനാതിര്‍ത്തി മുഴുവന്‍ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃഷി മുഴുവന്‍ തകര്‍ത്തു. വന്യജീവി ശല്യം തടയാന്‍ പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആന്റോ ആന്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്.

കേരളത്തില്‍ ആന ചവിട്ടിക്കൊന്ന പലര്‍ക്കും ഈ പണം കൊടുത്തിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനപ്രതിനിധി വീറോടും വാശിയോടും കൂടി പാവപ്പെട്ടവന്റെ കൂടെ നിന്നത് കൊണ്ടാണ് ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും സമ്മതിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്നിനാണ് തുലാപ്പള്ളി പിആര്‍സി മലയില്‍ കാട്ടാനയുടെ ആക്രമത്തില്‍ ബിജു കൊല്ലപ്പെട്ടെന്ന വാര്‍ത്ത നാട്ടുകാരെ അറിയിക്കുന്നത്. എന്നാല്‍ പലരും വിശ്വസിച്ചിരുന്നില്ല. മരണ വാര്‍ത്ത അറിയിക്കാന്‍ പലരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏപ്രില്‍ ഒന്നായതിനാല്‍ ഏപ്രില്‍ ഫൂളാക്കേണ്ട എന്നായിരുന്നു പലരും പ്രതികരിച്ചത്.

Tags