സുധാകരനെ തള്ളി വി.ഡി സതീശൻ സ്ഥാനാത്ഥിയെ പ്രഖ്യാപിക്കേണ്ടത് മാധ്യമങ്ങൾക്ക് മുൻപിലല്ലെന്ന് വിമർശനം

Criticism that it is not up to the media to announce VD Satheesan's candidate, rejecting Sudhakaran.

കണ്ണൂർ: വരാൻ പോകുന്ന ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ മാധ്യമങ്ങൾക്ക് മുന്നിൽ അല്ല പ്രഖ്യാപിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.  കണ്ണൂരിൽ മാധ്യമ പ്രവർത്തകരരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. കെ.മുരളീധരനെ വയനാടുമായി ബന്ധപ്പിച്ചുള്ള കാര്യങ്ങൾ സാങ്കൽപ്പികമാണ്. 

കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ യു.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഇപ്പോൾ അങ്ങനെ ഒരു ആലോചനയുമില്ലന്നും വിഡി സതീശൻ പറഞ്ഞു. കെ. മുരളീധരൻ വയനാട്ടിൽ ഫിറ്റായ സ്ഥാനാർത്ഥിയാണെന്നും മാണി ഗ്രൂപ്പിനെ മുന്നണിയിലേക്ക് കൊണ്ടുവരാൻ യു.ഡി. എം നേതൃത്വം ആലോചന നടത്തണമെന്നും സുധാകരൻ ആവശ്യപെട്ടിരുന്നു ഇതു തള്ളി കളഞ്ഞു കൊണ്ടാണ് പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്.

Tags