മുഖ്യമന്ത്രിക്ക് അടിയന്തിര പ്രമേയ ചർച്ചകളെ ഭയമാണെന്ന് വി ഡി സതീശൻ
Thu, 16 Mar 2023

അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇത് തന്നെയാണ്.
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി നിൽക്കില്ലെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നൽകാത്തതിൽ വി ഡി സതീശൻ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് എല്ലാം അംഗീകരിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ ഏകാധിപതികളുടെയും രീതിയും ഇത് തന്നെയാണ്.
മുഖ്യമന്ത്രിക്ക് അടിയന്തിര പ്രമേയ ചർച്ചകളെ ഭയമാണ്. അടിയന്തിരപ്രമേയം വേണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പിണറായി വിജയൻ സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്. ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.