വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

train

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.  മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് 36 ആണ് മരിച്ചത്. 

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags