വർക്കലയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും

google news
ug7yf

വർക്കല: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പ്രതിക്ക് 12 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. അയിരൂർ കായൽപ്പുറം കല്ലിൽത്തൊടിയിൽ വീട്ടിൽ വാവ എന്നുവിളിക്കുന്ന പ്രിൻസിനെ (30) ആണ് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി ആർ.എസ്. ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ഒമ്പത് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.

അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി ഉണ്ടായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ ഹാജരായി. 

Tags