വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

vandiperiyar

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളിയെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. 

2021 ജൂണ്‍ 30 ആം തീയതി വൈകിട്ട് മൂന്നര മണിക്ക് ആണ് അഞ്ചു വയസ്സുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം കട്ടപ്പന പോക്‌സോ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.

Tags