മഡ്ഗാവ് - കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിൽ : പി.ടി. ഉഷ എം.പി
Jul 28, 2024, 13:50 IST
ന്യൂഡൽഹി: മഡ്ഗാവ് - കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ സർവിസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി. ഉഷ എം.പി വാർത്താകുറിപ്പിൽ അറിയിച്ചു.
മഡ്ഗാവിൽനിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ ഗോവൻ മലയാളി സമൂഹം അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് താൻ ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് മന്ത്രി സ്വീകരിച്ചെന്നും എം.പി പറഞ്ഞു.