വളാഞ്ചേരിയിൽ വൻ സ്ഫോടക വസ്തുശേഖരവുമായി നാലു പേർ അറസ്റ്റിൽ

google news
arrest8

വളാഞ്ചേരി : ക്വാറികളിൽ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്ട്രിക് ഡിറ്റ നേറ്ററുകൾ, ഓർഡിനറി ഡിറ്റനേറ്റർ തുടങ്ങിയവ കണ്ടെടുത്തു.

പട്ടാമ്പി നടുവട്ടം സ്വാമി ദാസൻ(40), കുറ്റിപ്പുറം ചെല്ലൂർ ഷാഫി(45), വടക്കുംപുറം ഉണ്ണികൃഷ്ണൻ(52), വലിയകുന്ന് രവി(62) എന്നിവരാണ് അറസ്റ്റിലായത്. കൊടുമുടിയിൽ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. വടക്കുംപുറം മനക്കൽപ്പടി ഭാഗങ്ങളിലെ ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.

Tags