വടകരയിൽ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ

google news
arrest8

കോഴിക്കോട് : വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (53) പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കല്ലേറു കേസുമായി ബന്ധപ്പെട്ട് ആർപിഎഫ് പാലക്കാട്‌ ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ കോഴിക്കോട് ആർപിഎഫ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ഉപേന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർ ടി.എം.ധന്യ, എഎസ്ഐമാരായ പി.പി.ബിനീഷ്, എ.നന്ദഗോപാൽ എന്നിവർ അംഗങ്ങളായിരുന്നു.

Tags