മയക്കുമരുന്ന് കടത്ത് കേസില്‍ വടകര സ്വദേശികളായ പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

google news
hgl

 തലശേരി:51 ഗ്രാം മെത്താംഫറ്റമിന്‍ കടത്തിയ കേസില്‍ രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയില്‍ വീട്ടില്‍ കെ.കെ.നൗഫല്‍ (37), പനയുള്ളതില്‍ വീട്ടില്‍ പി. മുഹമ്മദ് ജുനൈദ് (39) എന്നിവര്‍ക്കാണ് വടകര അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി കഠിന തടവ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.

2022 ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റ്‌റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.  ബംഗ്‌ളൂരില്‍ നിന്ന് ബസില്‍ കണ്ണൂരിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

Tags