ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്

google news
job vaccancy

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ആറുമാസത്തെ താത്കാലിക നിയമനമാണ്. ഹിന്ദുമതത്തിൽപ്പെട്ട ഈശ്വരവിശ്വാസികളായവർക്ക് അപേക്ഷിക്കാം.2024 ജൂൺ അഞ്ചുമുതൽ ഡിസംബർ നാലുവരെയാണ് കാലാവധി.

• സോപാനം കാവൽ (പുരുഷൻ): ഒഴിവ്-15. ശമ്പളം-18,000 രൂപ.

യോഗ്യത-ഏഴാംക്ലാസ് ജയം, മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടാവണം.

പ്രായം: 2024 ജനുവരി ഒന്നിന് 30-50 വയസ്സ്.

• വനിതാ സെക്യൂരിറ്റി ഗാർഡ്: ഒഴിവ്-12. ശമ്പളം: 18,000 രൂപ.

യോഗ്യത: ഏഴാംക്ലാസ് ജയം, മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടാവണം.

പ്രായം: 2024 ജനുവരി ഒന്നിന് 55-60 വയസ്സ്.

അപേക്ഷകർ ശാരീരികക്ഷമത, കാഴ്ചശക്തി എന്നിവ തെളിയിക്കുന്നതിനായി അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഹാജരാക്കണം (മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്).

അപേക്ഷാഫീസ്: 118 രൂപ. അപേക്ഷാഫോം ദേവസ്വം ഓഫീസിൽനിന്ന് മേയ് 18-ന് വൈകീട്ട് അഞ്ചുമണിവരെ ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കും (അപേക്ഷാഫോം തപാൽമാർഗം ലഭിക്കുന്നതല്ല).

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലഭിച്ച ജാതിതെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കുന്നതാണ്.

അപേക്ഷ: അപേക്ഷാഫോം വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവതെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾസഹിതം ദേവസ്വം ഓഫീസിൽ നേരിട്ട് നൽകുകയോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായുർ-680101 എന്നവിലാസത്തിൽ തപാൽമുഖാന്തരമോ അയക്കാവുന്നതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 20 (വൈകീട്ട് അഞ്ചുമണിവരെ). വിവരങ്ങൾക്ക്: 0487-2556335
 

Tags