‘കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയത്’ : വി.ശിവന്‍കുട്ടി
Nov 30, 2024, 09:50 IST
കൊച്ചി : കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കോലിയക്കോട് വെല്‍ഫയര്‍ എല്‍. പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിലെ 17 സ്‌കൂളുകളില്‍ ഒരു കോടി മുതല്‍ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോലിയക്കോട് വെല്‍ഫയര്‍ എല്‍. പി സ്‌കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കില്‍ ഇനിയും ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.