കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോ ? ; എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേയെന്ന് വി.മുരളീധരന്‍
muraleedharan

പരിയാരം : കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോ-ചോദ്യം പ്രദേശത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ സതീശന്റേതാണ്. എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേ എന്നു ചോദിച്ച് അദ്ദേഹത്തിന് കൈകൊടുത്ത് മന്ത്രി കാറിലേക്ക് കയറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്നലെ വൈകുന്നേരം കടന്നപ്പള്ളി കോട്ടത്തുംചാലിലെ കാര്‍ഡില്‍ യുദ്ധപോരാളി പി.വി.ശരത്ചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്. 

ഞാനൊരു കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് മന്ത്രിയുടെ എളിമയേപ്പറ്റി അദ്ദേഹം പ്രതികരിച്ചത്. പറഞ്ഞതുപോലെ കൃത്യസമയത്തുതന്നെ ശരത്ചന്ദ്രനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മുരളീധരന്‍ ശരത്ചന്ദ്രനെ ഷാളണിയിച്ച് ആദരിച്ച മന്ത്രി അദ്ദേഹവുമായും ബന്ധുക്കളുമായും വിവരങ്ങള്‍ അന്വേഷിക്കുകയും വീട്ടുകാര്‍ നല്‍കിയ ഇളനീര്‍ കുടിച്ച് ഉപചാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 

20 മിനുട്ടോളം വീട്ടില്‍ ചെലവഴിച്ച മന്ത്രി തിരിച്ചു പൊകാനൊരുങ്ങിയപ്പോഴാണ് ശരത്ചന്ദ്രന്റെ വിദ്യാര്‍ത്ഥികളായ മരുമക്കള്‍ സെല്‍ഫിയെടുക്കാനായി എത്തിയത്. മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായ സഹോദരപുത്രി അഖില സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെയാണ് ഫോണ്‍ വാങ്ങിയ മന്ത്രി ഞാന്‍ എടുത്തുതരാമെന്ന് പറഞ്ഞ് അവര്‍ക്ക് സെല്‍ഫിയെടുത്തു നല്‍കിയത്. താല്‍പര്യപ്പെട്ടവര്‍ക്കൊപ്പം നിന്ന് ഫോട്ടോകള്‍ക്ക് പോസ് ചെയ്ത ശേഷമാണ് മന്ത്രി തിരിച്ചുപൊയത്.

പടം-പ്രായം നിങ്ങളേക്കാള്‍ കൂടതലാണെങ്കിലും സെല്‍ഫിയെടുക്കാന്‍ എനിക്കറിയാം. കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ശരിയാകാതെ വന്നപ്പോള്‍ മെഡിക്കല്‍ വിദ്യാത്ഥിയായ അഖിലയോട് ഫോണ്‍ വാങ്ങി സെല്‍ഫിയെടുത്ത് കൊടുക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍

Share this story