വാജ്പേയിയുടെ സദ്ഭരണമാതൃകയില്‍ മോദി സര്‍ക്കാര്‍: വി.മുരളീധരൻ

Modi government on Vajpayee's model of good governance: V. Muralidharan
Modi government on Vajpayee's model of good governance: V. Muralidharan

തിരുവനന്തപുരം : സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടൽ ബിഹാരി വാജ്പേയ്. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്ന് മുരളീധരന്‍ അനുസ്മരിച്ചു.ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടൽജി ജന്മശതാബ്ദി ആഘോഷം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തായിരിക്കുമ്പോളും സദ്ഭരണം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് വാജ്പേയ് നടത്തിയത് എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതിലൂടെ രാജ്യത്തിന്റെയാകെ ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി. ''അയൽപക്കം ആദ്യം'' എന്ന വാജ്പേയ് സർക്കാരിന്‍റെ നയമാണ് ഇപ്പോഴത്തെ സര്‍ക്കാരും പിന്തുടരുന്നതെന്നും മുൻ വിദേശകാര്യസഹമന്ത്രി പറഞ്ഞു.

Tags